04 June, 2025 01:05:34 PM


'ഒരു കൈ, ഒരു തൈ, തിരികെ നാളെക്കായ്' പദ്ധതിയുമായി കുറവിലങ്ങാട് പരിസ്ഥിതി ദിനാഘോഷം



കുറവിലങ്ങാട് : കുറവിലങ്ങാട് കൃഷിഭവൻ, കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം, കളത്തൂർ ഗവ യു പി സ്കൂൾ, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം നാളെ കളത്തൂർ ഗവ യു പി സ്കൂളിൽ ആഘോഷിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി താഴെ പറയുന്ന പരിപാടികൾ നടക്കും.

> കർഷക മുഖാമുഖം

കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ കൃഷി ശാസ്ത്രജ്ഞരായ ഡോ ജി ജയലക്ഷ്മി, പ്രൊഫ മാനുവൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കപ്പ, പച്ചക്കറി, വാഴ എന്നിവയെക്കുറിച്ച് കർഷകരുമായി സംവദിക്കുന്നു.

> പരിസ്ഥിതിദിന - കൈയ്യൊപ്പ്

2025ലെ പരിസ്ഥിതി ദിന തീം ആയ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ക്യാൻവാസിൽ കൈയ്യൊപ്പ് രേഖപ്പെടുത്തി പ്ലാസ്റ്റിക് എന്ന മലിനീകരണ വസ്തുവിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളി ആവുന്ന പ്രഖ്യാപനം നടത്തുന്നു .

> പരിസ്ഥിതി ദിന ക്വിസ്

സ്കൂൾ വിദ്യാർത്ഥികൾക്കായി 'ഞാനറിയുന്ന പഴങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം നടത്തുന്നു.

> കർഷക വേഷ അനുകരണ മത്സരം

സ്കൂൾ വിദ്യാർത്ഥികൾക്കായി കർഷക വേഷ അനുകരണ മത്സരം സംഘടിപ്പിക്കുന്നതും മികച്ച വേഷധാരിക്ക് സമ്മാനം നല്കുന്നതുമാണ്.

> കർഷക മുത്തശനെ ആദരിക്കൽ

102 വയസ് പ്രായമുള്ള കർഷക മുത്തശനായ പോൾ വട്ടമറ്റത്തിലിനെ വിദ്യാർത്ഥികൾ ആദരിക്കുകയും കുറവിലങ്ങാട് കൃഷിഭവൻ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന 'അക്ഷരത്തോടൊപ്പ അന്നവും' എന്ന  പദ്ധതിയുടെ ഹരിശ്രീ കുറിക്കുന്നതുമാണ്.

> ഫലവൃക്ഷതൈ നടീൽ

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ലഭ്യമാക്കിയ ഫലവൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കും.

> വൃക്ഷ തൈ വിതരണം

കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം തയ്യാറാക്കിയ ഗുണമേന്മയുള്ള 51 ഫലവൃക്ഷ തൈകൾ 51 കർഷകർ 51 വിദ്യാർത്ഥികൾക്ക് ഒരേ സമയം വിതരണം ചെയ്യും.

> പരിസ്ഥിതി ദിന സമ്മേളനം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിൽ അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അൽഫോൻസ ജോസഫ്, കൊച്ചുറാണി സെബാസ്റ്റ്യൻ, സന്ധ്യ സജികുമാർ, ടെസി സജീവ് , എം എൻ രമേശ് , നിർമ്മല ജിമ്മി , P C കുര്യൻ, സിൻസി മാത്യു , വിനു കുര്യൻ, ഡാർലി ജോജി, E K കമലാസനൻ, ജോയ്സ് അലക്സ്, ലതിക സാജു, രമാ രാജു , ബിജു ജോസഫ് , ബേബി ജേക്കബ് , M M ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ലെൻസി സ്റ്റാൻലി, നിഷ മേരി സിറിയക് എന്നിവർ പ്രസംഗിക്കും.

പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ പ്രകാശ് കെ യുടെ നേതൃത്വത്തിൽ സ്കൂൾ ജീവനക്കാരും കൃഷി ഓഫീസർ ആഷ്ലി മാത്യൂസിൻ്റെ നേതൃത്വത്തിൻ കൃഷി വകുപ്പ് ജീവനക്കാരും , VFPCK പ്രസിഡൻ്റ് സജി ജോസഫ് വട്ടമറ്റത്തിൽ, ക്ലസ്റ്റർ ഭാരവാഹികളായ മാത്യു തച്ചിലോടിൽ, രാജു മുടക്കാലി, ജോസഫ് വെട്ടുകാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കർഷകരും നേതൃത്വം വഹിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K