24 October, 2025 06:43:20 PM


‌എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും



കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന 2025 വികസന കോണ്‍ക്ലേവിനോടനുബന്ധിച്ച് ശനിയാഴ്ച(ഒക്ടോബര്‍25)ക്ഷീരകര്‍ഷകരുടെ സംഗമം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനു ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോയത്തില്‍ ക്ഷീരവികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.

പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയില്‍ വരുന്ന 28 ക്ഷീരസംഘങ്ങളുടെയും അതിരുകള്‍ ഡിജിറ്റലായി മാപ്പു ചെയ്യുകയും അത് പൊതുവിടത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന 'ക്ഷീരസീമ' പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലയില്‍ 2022 ഒക്ടോബര്‍ മുതല്‍ 2024 ഡിസംബര്‍വരെ ആഫ്രിക്കന്‍ പന്നിപ്പനിമൂലം പന്നികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ച് ഡയറി എക്‌സിബിഷന്‍, ഇന്‍സന്റീവ് വിതരണം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, കറവപ്പശു ധനസഹായ വിതരണം എന്നിവയും നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911