25 August, 2025 06:52:01 PM


അറുകോൺമല - കൊല്ലമ്പാറ - ഞായറുകുളം റോഡ് ഉദ്ഘാടനം ചെയ്തു



കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പണി പൂർത്തീകരിച്ച അറുകോൺമല -കൊല്ലമ്പാറ - ഞായറുകുളം  റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നനുവദിച്ച അഞ്ച്  ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രീറ്റ് പണികൾ പൂർത്തിയാക്കിയത്. തീക്കോയി - തലനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം  ഓമന ഗോപാലൻ അധ്യക്ഷത വഹിച്ചു. തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.ഡി. ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, എം.ഐ. ബേബി, ജെബിൻ മേക്കാട്ട്, പി. മുരുകൻ, റിജോ കാഞ്ഞമല, റോയി ചേബ്ലാനി ,സോണി പുളിക്കൻ, ജോഷി നമ്പുടാകം, സുനീഷ് ചെങ്ങഴശ്ശേരിയിൽ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K