30 August, 2025 06:30:37 PM


കോഴാ ഫാം ഫെസ്റ്റ്; സെപ്റ്റംബർ 26 മുതൽ 30 വരെ



കോഴാ : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - കോട്ടയം ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്തുല്പാദന കേന്ദ്രം, ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് കാര്യാലയം, പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രം എന്നിവടങ്ങളിലായി സംഘടിപ്പിക്കുന്ന കോഴാ ഫാം ഫെസ്റ്റ് 2k25 [ഹരി താരവം 2k25] പേരും ലോഗോയും ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ പ്രകാശനം ചെയ്തു.

ചടങ്ങിൽ കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി , കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മാരായ റജി ജി വി, സീന പി ജി, നിഷ മേരി സിറിയക് ഫാം സുപ്രണ്ട് ഹണി ലിസ ചാക്കോ, കൃഷി ഓഫീസർ വിദ്യ വി, കുറവിലങ്ങാട് കൃഷി ഭവൻ അസി. കൃഷി ഓഫീസർ സാബു ജോർജ്, ഫാം തൊഴിലാളി യൂണിയൻ പ്രതിനിധി സദാനന്ദ ശങ്കർ, ഫാം തൊഴിലാളി പ്രതിനിധികളായ വിജി കുമാർ, സജിമോൻ, അജിത എന്നിവർ സന്നിഹിതരായിരുന്നു.

കോഴ ഫാം ഫെസ്റ്റിന് ഹരിതാരവം പേര് നിർദ്ദേച്ച സതി പി നായർ , ചക്കാമ്പുഴ വീട് , ആനിക്കാട് വെസ്റ്റിനെയും - ലോഗോ തയ്യാറാക്കിയ കുറവിലങ്ങാട് കൃഷിഭവൻ  അസി. കൃഷി ഓഫീസർ സാബു ജോർജിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അനുമോദിച്ചു.

വിളംബര റാലി, സാംസ്കാരിക ഘോഷയാത്ര, സമ്മേളനം, സെമിനാറുകൾ, മത്സരങ്ങൾ, കാർഷിക വസ്തുക്കളുടെ പ്രദർശന വിപണന മേള, ജില്ലാ കൃഷിത്തോട്ടം ട്രെക്കിങ്ങ്, അഗ്രോ ക്ലിനിക് , മണ്ണുപരിശോധന , കലാസന്ധ്യ, ഫുഡ് കോർട്ട് , അക്വേറിയം, മഡ്ഗയിംസ് തുടങ്ങിയവ ഫാം ഫെസ്റ്റിൻ്റെ ഭാഗമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917