01 September, 2025 01:17:38 PM


കുറവിലങ്ങാട് 'കർഷകൻ്റെ കടയിൽ' ഓണവിപണിക്ക് തുടക്കം: 30% വിലക്കുറവ്



കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള വിപണി ഇടപെടൽ പദ്ധതി പ്രകാരം കുറവിലങ്ങാട് കൃഷിഭവൻ്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള കർഷകൻ്റെ കടയിൽ ഓണ ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി നിർവ്വഹിച്ചു. കർഷകരിൽ നിന്നും വിപണി വിലയിൽ നിന്നും 10% അധികം നൽകി സംഭരിക്കുകയും 30% വില കുറച്ച് വിപണനം നടത്തുകയും ചെയ്യുന്നതാണ് പദ്ധതി. കാർഷിക വികസന സമിതി അംഗങ്ങളായ സദാനന്ദ ശങ്കർ, എ എന്‍ ബാലൻ, ഷാജി മാത്യു , സിബി തോമസ് , തോമസ് പോൾ, കൃഷി ഓഫീസർ ആഷ്ലി മാത്യൂസ്, അസി. കൃഷി ഓഫീസർ സാബു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K