12 December, 2025 04:00:54 PM


മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി



ഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. വഖഫ് സംരക്ഷണ വേദിയുടെ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി. മുനമ്പം ഭൂമിയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് വ്യക്തമാക്കിയ കോടതി ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നും വ്യക്തമാക്കി. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദേശം. ജനുവരി 27 വരെ ഭൂമിയുടെ തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്.

മുനമ്പം ഭൂമി സംബന്ധിച്ച വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയില്‍ ആയതിനാല്‍ ഹൈക്കോടതിക്ക് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഭൂമി തർക്കത്തില്‍ കമ്മീഷനെ നിയമിക്കാനാവുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുന്നിലുണ്ടായിരുന്ന പരിഗണന വിഷയമെന്നും വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930