28 December, 2025 07:20:03 PM


'ജനഗണമന'യ്ക്ക് പകരം 'ജനഗണ മംഗള'; കോൺ​ഗ്രസ് പരിപാടിയിൽ ദേശീയ ഗാനം തെറ്റിച്ചുപാടി



തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം തെറ്റിച്ചുപാടി. ജനഗണമനയ്ക്ക് ജനഗണമംഗള എന്നാണ് പാടിയത്. തെറ്റ് തിരുത്താതെ തന്നെ നേതാക്കള്‍ തുടര്‍ന്ന് ദേശീയഗാനം പാടി മുഴിവിപ്പിച്ചു. ജനഗണമംഗള എന്ന് വനിതാ നേതാവ് പാടിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ദീപ ദാസ് മുന്‍ഷി, വി എം സുധീരന്‍, പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റുപാടി. കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മുന്‍പ് പൊതുപരിപാടിയില്‍ ഇതേരീതിയില്‍ ദേശീയ ഗാനം തെറ്റിച്ച് ആലപിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിയായിരുന്നു ചടങ്ങിലെ ഹൈലൈറ്റ്. നേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത്. പിന്നാലെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേരിട്ടത്. സംഭവത്തില്‍ പാര്‍ടിക്ക് അകത്ത് പരാതിയും ഉയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929