01 December, 2025 12:27:47 PM


മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി



മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ കണ്ണൂർ ചക്കരക്കൽ കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

28 ന് രാത്രി കോളജ് ഹോസ്റ്റലില്‍ വച്ച് പൂജ ജീവനൊടുക്കിയതെന്നാണ് നാട്ടിൽ ലഭിച്ച വിവരം. കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കാരം നടന്നു. സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ).




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K