09 January, 2026 12:22:06 PM


ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം



ബംഗളൂരു: കര്‍ണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം കോറ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലെ ആറ് വയസ്സുകാരി ഉള്‍പ്പെടെ നാല് തീര്‍ഥാടകരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. തീര്‍ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.  ഇന്ന് പുലര്‍ച്ചെ 4.40നാണ് അപകടം നടന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K