01 December, 2025 08:26:36 AM


എസ്ഐആർ സമ്മർദം: യുപിയിൽ ബിഎൽഒ ജീവനൊടുക്കി



ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) ജോലിസമ്മർദത്തെത്തുടർന്ന് വീണ്ടും ആത്മഹത്യ. ഉത്തർപ്രദേശ് മൊറാദാബാദ് സ്വദേശിയും പ്രൈമറി സ്കൂൾ അധ്യാപകനുമായ സർവേഷ് സിങ്ങാണ് തൂങ്ങിമരിച്ചത്. ജോലിഭാരംകൊണ്ടാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. ഉത്തർപ്രദേശിൽ ഇതുവരെ മൂന്ന് ബിഎൽഒമാരാണ് ആത്മഹത്യചെയ്തത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914