31 January, 2026 10:46:12 AM
അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വിമാനാപകടത്തില്‍ അന്തരിച്ച അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ പത്‌നിയെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരാനുളള നിര്‍ദേശം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചതായി എന്‍സിപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്ക്ക് നല്‍കുമെന്നാണ് വിവരം. ബജറ്റ് അടുത്തതിനാല്‍ ധനകാര്യ വകുപ്പ് ഫട്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. ശേഷം എന്‍സിപിയ്ക്ക് കൈമാറും. നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര പവാര്‍.





