27 February, 2026 11:18:54 AM


മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു



ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം. ഒപിഎസും മകൻ മുൻ എംപി രവീന്ദ്രനാഥും, ഉസിലാംപട്ടി എംഎൽഎ അയ്യപ്പനുമാണ് ഡിഎംകെയിൽ ചേർന്നത്. എം കെ സ്റ്റാലിൻ മൂവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു. എടപ്പാടി കെ.പളനിസാമിക്കെതിരായ പോരാട്ടത്തിന് ഡിഎംകെയാണ് നല്ലതെന്നാണ് ഒപിഎസ് നിലപാട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K