24 January, 2026 11:19:07 AM


കടയ്ക്കലിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണം കവർന്നു

 

കൊല്ലം: കൊല്ലം കടയ്ക്കലില്‍ വീട് കുത്തിപ്പൊളിച്ച് 25 പവന്‍ സ്വര്‍ണം കവര്‍ന്നു. ചുണ്ട അയനിവിളയിലുളള സലീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ജോലിക്ക് പോയിരുന്ന സലീന തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ ബന്ധുവിനെ വിളിക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തെ ഗ്രിൽ തകർത്ത് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട് നിലയിലായിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കുൾപ്പെടെ മോഷ്ടാക്കൾ അപഹരിച്ചു. കടയ്ക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചതായാണ് വിവരം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917