24 February, 2026 02:03:51 PM


ചവിട്ടുവരിയിൽ നിയന്ത്രണംവിട്ട ലോറി റോഡരികിലെ തട്ടുകട ഇടിച്ചു തകർത്തു



കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു തകർത്തു. അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.30 ഓടെ എസ്.എച്ച് മൗണ്ടിൽ പോപ്പുലർ ഷോറൂമിന് എതിർ വശത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകട ഇടിച്ചു തകർക്കുകയായിരുന്നു. തട്ടുകടയിൽ ഇടിച്ച ലോറി സമീപത്തെ മതിലും തകർത്താണ് നിന്നത്. നിരവധി വാഹനങ്ങൾ കടന്നു വരുന്ന വഴിയിൽ ലോറിയ്ക്ക് നിയന്ത്രണം നഷ്ടമായത് വൻ അപകട സാധ്യതയാണ് ഉയർത്തിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ലോറി ഡ്രൈവറെ പുറത്തിറക്കി. തുടർന്ന്, ഇതുവഴി എത്തിയ ആംബുലൻസിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K