27 November, 2026 06:58:49 PM


പള്ളം ബ്ലോക്ക് കേരളോത്സവം നവംബർ 28, 29 തീയതികളിൽ



കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജന​ ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക്തല കേരളോത്സവം ഇന്നും നാളെയും (നവംബർ 28, 29) നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നു രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് വേദിയിൽ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ വിജയികളായ മത്സരാർഥികളാണ് വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

കലാമത്സരങ്ങൾ 28ന് ബ്ലോക്ക് പഞ്ചായത്തിലെ വേദികളിലും കായിക മത്സരങ്ങൾ 28, 29 തീയതികളിൽ കളത്തിപ്പടിയിലെ ഗിരിദീപം ബഥനി സെന്റർ സ്‌കൂളിലും നടക്കും. സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനവിതരണവും നവംബർ 29ന് വൈകിട്ട് നാലിന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും. ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ അധ്യക്ഷത വഹിക്കും.

കലാ-കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷൻ അതത് ദിവസങ്ങളിൽ രാവിലെ 7.30 മുതൽ മത്സര വേദികളിൽ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബ്ലോക്ക് പഞ്ചായത്ത് മത്സര വേദികളിൽ കൃത്യസമയത്ത് ഹാജരായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഫോൺ: 0481 2573055.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918