20 November, 2026 06:54:14 PM


ഭക്ഷ്യ കമ്മീഷൻ നാളെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും



കോട്ടയം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളും നാളെ (നവംബർ 21, ശനി) ജില്ലയിൽ സന്ദർശനം നടത്തി വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. രാവിലെ 10.30 മുതലാണ് പരിശോധന. അങ്കണവാടികൾ, അമൃതം ന്യൂട്രിമിക്‌സ് നിർമാണ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിലും എൻഎഫ്എസ്എ ഗോഡൗണുകളിലും ഡിപ്പോകളിലും പരിശോധന നടക്കും. പൊതുവിതരണ സംവിധാനത്തിന്റെയും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെയും പ്രവർത്തനം വിലയിരുത്തുന്നതിനും സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുമാണ് പരിശോധന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956