21 November, 2026 08:55:06 PM


വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ നടത്തി



കോട്ടയം: വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്‍റെയും  ഇലക്ട്രൽ ലിറ്ററസി ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ നടത്തി.  ജില്ലാ കളക്ടർ ചേതൻ കുമാർ മീണ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ പി. എ. അമാനത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ. കെ. ബിനി,  ജൂനിയർ സൂപ്രണ്ട്, ഇ.സി. ഗിരീഷ് കുമാർ, ഇ.എൽ.സി കോ-ഓര്‍ഡിനേറ്റര്‍മാരായ ദിയ ഫിലിപ്പ്, ടി. സത്യൻ തുടങ്ങിയവര്‍ പങ്കെടുത്തു. 

കോളജ് വിഭാഗം ക്വിസ് മത്സരത്തില്‍ സെയ്ന്‍റ് ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ അര്‍ച്ചന ഷാജനും ജി.കെ. നിവേദിതയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കോട്ടയം സി.എം.എസ് കോളജിലെ ഫെബിന്‍ എം ജോജുവിനാണ് മൂന്നാം സ്ഥാനം.

സ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിലെ ഐശ്വര്യ ആന്‍റണി, കുമരകം ഗവണ്‍മെന്‍റ് വി.എച്ച്.എസ്.എസിലെ എസ്. ഭവനിക, കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിലെ എദന്‍ റോസ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. 

കോളജ് വിദ്യാര്‍ഥികളുടെ ഉപന്യാസ രചനയില്‍ പുതുപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ സോന സൂസന്‍ മാത്യുവിനാണ് ഒന്നാം സ്ഥാനം, മൗണ്ട് കാര്‍മല്‍ കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അലൈന ജേക്കബ് രണ്ടാം സ്ഥാനവും മുണ്ടക്കയം ശ്രീശബരീശ കോളജിലെ എസ്. അനന്തലക്ഷമി മൂന്നാം സ്ഥാനവും നേടി. 

സ്കൂള്‍ വിഭാഗം ഉപന്യാസ രചനയില്‍ കുമരകം ഗവണ്‍മെന്‍റ് വി.എച്ച്.എസ്.എസിലെ എസ്. ഭവനിക, കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിലെ കരോലിന തെരേസാ റോസ് എന്നിവര്‍  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മൂന്നാം സ്ഥാനം  കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിലെ ഹെലന്‍ മരിയ ജോര്‍ജ്, കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് എച്ച്.എസ്.എസിലെ എയ്മി തെരേസ ടോണിയും പങ്കിട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294