19 March, 2026 01:34:34 PM


സീറ്റ് നിഷേധിച്ചാൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും- എൽദോസ് കുന്നപ്പിള്ളി



കൊച്ചി:പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനം.

60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. സീറ്റ് തടഞ്ഞത് സതീശനെന്നാണ് എൽദോസ് ക്യാമ്പിന്റെ ആരോപണം.

എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. 'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി' എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919