11 April, 2026 01:39:08 PM


മുഖ്യമന്ത്രി ചര്‍ച്ച ശരിയല്ല, ജനങ്ങളെ കൊണ്ട് പറയിപ്പിക്കരുത്- കെ. മുരളീധരൻ



തിരുവനന്തപുരം: തിരുവനന്തപുരം: കോൺഗ്രസിൽ ഉയർന്ന മുഖ്യമന്ത്രി ചർച്ച തള്ളി കെ. മുരളീധരൻ. കോൺഗ്രസിലെ മുഖ്യമന്ത്രി പാർട്ടി എടുക്കേണ്ട തീരുമാനമാണെന്നും, ഇപ്പോൾ അത്തരം ചർച്ചകളിലേക്ക് പോകുന്നത് ശരിയല്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ, നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പദവിയെ കുറിച്ച് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. തിരുവനന്തപുരം ജില്ലയിൽ താമര വിരിയുമോ എന്ന് പറയാൻ താൻ ജോത്സ്യനല്ല എന്നും യുഡിഎഫ് നൂറിലേറെ സീറ്റ് നേടുമെന്ന് ഉറപ്പാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ പ്രയോഗം മുതല്‍ മുഖ്യന്റെ പല പ്രയോഗങ്ങളും യുഡിഎഫിന് അനുകൂലമായെന്നും കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ്- എല്‍ഡിഎഫ് മത്സരമാണ് മണ്ഡലത്തില്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. 'വട്ടിയൂര്‍ക്കാവില്‍ അടിയൊഴുക്കൊന്നുമില്ല. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെ എനിക്ക് വിശ്വാസമാണ്. ആ മണ്ണ് ചതിക്കില്ല. എല്ലാ സഭകളുടെയും വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്': കെ മുരളീധരന്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930