11 May, 2026 03:48:07 PM


സ്വരധീ 2026: സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു



നെടുമ്പാശ്ശേരി: ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ചു മെയ് 22, 23, 24 തീയതികളിൽ ആവണംകോട് സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് നടത്തുന്ന ത്രിദിന ശാസ്ത്രീയ സംഗീത സമ്മർ ക്യാമ്പ് ആയ 'സ്വരധീ 2026' ക്യാമ്പിനോടനുബന്ധിച്ചു സംഗീത മേഖലയിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തിത്വങ്ങൾക്ക് സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡ് നൽകി ആദരിക്കും. ഡോ. ഭുവനേശ്വരി ജി (റിട്ടയേർഡ് അസ്സോസിയേറ്റ് പ്രഫസ്സർ, മഹാരാജാസ് കോളേജ്), ശ്രീമതി. സുനിത ഹരിശങ്കർ തുരുത്തുശേരി (മുൻ വയലിൻ പ്രഫസ്സർ, കാലടി സംസ്‌കൃത സർവ്വകലാശാല), ശ്രീ. തൃപ്പൂണിത്തുറ എ എസ് നീലകണ്‌ഠൻ (മൃദംഗം, ആൾ ഇന്ത്യ റേഡിയോ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ്), ശ്രീമതി. ശ്രീവിദ്യ വർമ്മ എസ് ഇരിഞ്ഞാലക്കുട (വീണ ആർട്ടിസ്റ്റ്), ശ്രീ. തൃപ്പൂണിത്തുറ കണ്ണൻ (ഘടം, ആൾ ഇന്ത്യ റേഡിയോ എ ഗ്രേഡ് ആർട്ടിസ്റ്റ്) തുടങ്ങിയവർക്കാണ് ക്യാമ്പിൽ വച്ച് അവാർഡ് നൽകി ആദരിക്കുന്നത്.

സംഗീത വിഷയങ്ങൾ ഉൾക്കൊളിച്ചുള്ള മാസ്റ്റർ ക്ലാസും, പാനൽ ചർച്ചകളും, വിവിധ സെഷനുകളും, സംഗീത കച്ചേരികളും ഉൾക്കൊള്ളിച്ചു നടത്തുന്ന 'സ്വരധീ 2026' ക്യാമ്പിൻ്റെ ഡയറക്ടർ ഇന്ത്യയിലെ പ്രഗത്ഭനായ ശാസ്ത്രീയ സംഗീത വിദ്വാൻ സംഗീത കലാനിധി നെയ്‌വേലി ആർ സന്താനഗോപാലൻ ആണ്. ക്യാമ്പിൽ തൃശൂർ സി നരേന്ദ്രൻ നയിക്കുന്ന താളം സംബന്ധിച്ചുള്ള സെഷനും, നാഗസ്വരത്തെ കുറിച്ച് ഗുരുവായൂർ മുരളി നയിക്കുന്ന സെഷനും, ടി കെ വി രാമാനുജാചാര്യലു (ഹൈദരാബാദ്) നയിക്കുന്ന വയലിൻ സംബന്ധിച്ച സെഷനും, ആയുർവേദവും സംഗീതവും എന്നതിനെ സംബന്ധചിച്ചു ഡോ. കൃഷ്ണൻ നമ്പൂതിരി (നാഗാർജുന) നയിക്കുന്ന സെഷനും, യോഗയും സംഗീതവും എന്ന വിഷയത്തിൽ യോഗാചാര്യ നാരായൺജി നയിക്കുന്ന പ്രാക്ടിക്കൽ സെഷനും ഉൾപ്പെടുന്നു. ഇത് കൂടാതെ ക്യാമ്പ് ഡയറക്ടർ നയിക്കുന്ന മാസ്റ്റർക്ലാസും ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഭാഗമായി ശ്രീ. നെയ്‌വേലി ആർ സന്താനഗോപാലൻ, ശ്രീ. പട്ടാഭിരാമ പണ്ഡിറ്റ് ബംഗളൂരു, ശ്രീ. ചന്ദ്രമന സി എസ് സജീവ് എന്നിവർ അവതരിപ്പിക്കുന്ന സംഗീത കച്ചേരികളും, ഗുരുവായൂർ മുരളി അവതരിപ്പിക്കുന്ന നാഗസ്വര കച്ചേരിയും അരങ്ങേറും.

ക്യാമ്പിൽ പങ്കെടുക്കുന്ന സംഗീത വിദ്യാർത്ഥികൾക്ക് വേദിയിൽ ത്യാഗരാജ ആരാധനയുടെ ഭാഗമായി കീർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണെന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന സംഗീതജ്ഞരും സംഗീത വിദ്യാർത്ഥികളും ബന്ധപ്പെടുക: 9042918206, 9846151002. email: nscamaa@gmail.com


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297