10 June, 2026 02:34:46 PM
'മോഹന്‍ലാല്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജം'; ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി

ഇടുക്കി: 'ദൃശ്യം 3' സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പരാതി. അനുവാദമില്ലാതെ വാഹനത്തിന്റെ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കുഞ്ചിത്തണ്ണി സ്വദേശി രാജീവ് ആണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
മോഹൻലാൽ കഥാപാത്രം ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ തന്റേതാണെന്നും ഈ സീനുകൾ നീക്കം ചെയ്യണമെന്നും അതുവരെ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. സിനിമയുടെ അണിയറപ്രവർത്തകർ പരസ്യമായി മാപ്പുപറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
'ദൃശ്യം 3' നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ എംജി ഹെക്ടർ എന്ന വണ്ടിയുടെ നമ്പറായി തന്റെ സ്കോർപിയോയുടെ നമ്പരാണ് ഉപയോഗിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.




