19 June, 2026 10:15:01 AM
ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്ര നഗരം കൊച്ചിയിൽ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം തുടരുന്നു.
ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ അത്യാധുനിക സൌകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിർമ്മിക്കും. ചലച്ചിത്ര മേഖലയിലെ വികസനത്തിനും പുതിയ സാങ്കേതിക സൗകര്യങ്ങൾക്കും വഴിതുറക്കുന്ന ഈ വൻ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി: മലയാളികളുടെ പ്രിയപ്പെട്ട അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ സാംസ്‌കാരിക നഗരമായ തൃശ്ശൂരിൽ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും. പുതിയ തലമുറയ്ക്ക് മികച്ച സംഗീത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.




