22 August, 2026 06:43:01 PM


അരോമ ചുണ്ടൻ ജലരാജാവ്; 72-ാമത് നെഹ്റു ട്രോഫിയിൽ കന്നിക്കിരീടം



ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ൽ അരോമ ചുണ്ടൻ ജലരാജാവായി. പുന്നമടക്കായലിന്റെ തിരമാലകളെ കീഴടക്കി തുഴഞ്ഞ അരോമ ചുണ്ടൻ, വാശിയേറിയ മത്സരത്തിൽ എതിരാളികളെ പിന്നിലാക്കി കിരീടം സ്വന്തമാക്കി. നടുഭാഗം രണ്ടാംസ്ഥാനവും , വീയപുരം മൂന്നാംസ്ഥാനവും , മേൽപാടം നാലാം സ്ഥാനവും സീന്തമാക്കി. അരോമയുടെ ചരിത്രത്തിലെ ആദ്യ നെഹ്റു ട്രോഫി കിരീടമാണിത്. 

ആയിരക്കണക്കിന് കാണികളുടെ ആരവത്തിനിടയിൽ നടന്ന ഫൈനൽ പോരാട്ടം തുടക്കം മുതൽ തന്നെ ആവേശകരമായിരുന്നു. ശക്തമായ തുഴച്ചിലും മികച്ച താളപ്പൊരുത്തവും അരോമ ചുണ്ടന്റെ വിജയത്തിന് കരുത്തായി. അവസാന ഘട്ടത്തിൽ മത്സരം കൂടുതൽ കടുത്തെങ്കിലും ആത്മവിശ്വാസത്തോടെ മുന്നേറിയ അരോമ ചുണ്ടൻ വിജയവര കടന്ന് ജലരാജപട്ടം സ്വന്തമാക്കുകയായിരുന്നു.

കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ പ്രതീകമായ നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണയും ചുണ്ടൻവള്ളങ്ങളുടെ വീറും വാശിയും പുന്നമടക്കായലിനെ ആവേശഭരിതമാക്കി. വിവിധ ജില്ലകളിൽ നിന്നെത്തിയ വള്ളംകളി പ്രേമികളും വിനോദസഞ്ചാരികളും തീരങ്ങളിൽ നിറഞ്ഞതോടെ മത്സരം വലിയ ജനശ്രദ്ധ നേടി.

വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ക്യാപ്റ്റനും പരിശീലകരും ഓരോ തുഴച്ചിൽക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അരോമ ചുണ്ടന്റെ ജലരാജപട്ടം ടീമിനും നാട്ടുകാർക്കും വള്ളംകളി പ്രേമികൾക്കും ആഘോഷത്തിന്റെ നിമിഷമായി മാറി. പുന്നമടക്കായലിൽ വീണ്ടും ഒരു ചരിത്ര വിജയത്തിന്റെ തിരമാല ഉയർത്തി, നെഹ്റു ട്രോഫി വള്ളംകളി 2026-ന്റെ ജലരാജാവായി അരോമ ചുണ്ടൻ കിരീടമുയർത്തി. നാല് മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കന്നി പോരാട്ടത്തിൽ തന്നെ അരോമ കിരീടത്തിൽ മുത്തമിട്ടത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K