12 May, 2026 12:32:41 PM


പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ചു; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം



കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. ആ​ല​പ്പു​ഴ ഓ​മ​ന​പ്പു​ഴ പൊ​ള്ള​യി​ൽ സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ ഭാ​ര്യ ഫേ​ബ (27) ആ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ലും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി.

ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​ത്. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സു​ഖ​പ്ര​സ​വം ന​ട​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്ഥി​തി വ​ഷ​ളാ​വു​ക​യും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ യു​വ​തി​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യ​താ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ വൈ​കി​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. നി​ല​വി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K