15 June, 2026 05:04:39 PM


ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാൻ



കോട്ടയം: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ റബർ ബോർഡിന്റെ പുതിയ ചെയർമാനായി ബിജെപി നേതാവ് എൻ. ഹരിയെ കേന്ദ്ര സർക്കാർ നിയമിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. റബർ ബോർഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ ഈ ഉന്നത പദവിയിൽ നേരിട്ട് നിയമിക്കുന്നത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ വകുപ്പാണ് എൻ ഹരിയെ മൂന്ന് വർഷത്തെ കാലാവധിയിലേക്ക് ചെയർമാനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിലവിൽ ബിജെപി കേരള മധ്യമേഖലാ പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ എൻ.ഹരി കഴിഞ്ഞ രണ്ട് വർഷമായി റബർ ബോർഡിലെ സജീവ അംഗമായി പ്രവർത്തിച്ചുവരികയാണ്. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കായി രണ്ട് തവണ മത്സരിച്ചിട്ടുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938