18 July, 2026 10:02:13 AM


സിജെപി പ്രതിഷേധം: സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി



ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. ഇന്ന് രാവിലെയോടെ സിജെപി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് നടപടി. 

നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു പൊലീസിൻ്റെ നടപടി ഉണ്ടായത്. പൊലീസും കേന്ദ്ര സേനയും സമരപ്പന്തലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പൊലീസിൻ്റെ അപ്രതീക്ഷിത നടപടിയിൽ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. അഭിജീത് ദീപ്‌കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ പറഞ്ഞു.

സമാധാനപരമായി മുന്നോട്ട് പോയ സമരമാണ് പൊലീസിന്റെ ഇടപെടലിലൂടെ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ അടക്കമുള്ള നേതാക്കല്‍ സ്ഥലത്ത് ഇല്ലാത്ത സമയത്തായിരുന്നു പൊലീസിന്റെ നടപടിയുണ്ടായത്. 

സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു. ആർഎംഎൽ, സഫ്ദർജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. പരിശോധിക്കാൻ കഴിയില്ലെന്നും തങ്ങൾ നിയോഗിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവർത്തകർ പറഞ്ഞെങ്കിലും ബലപ്രയോ​ഗത്തിലൂടെ സോനം വാങ്ചുക്കിനെ ബലം പ്രയോ​ഗിച്ച് മാറ്റുകയായിരുന്നു. സർവ സജ്ജത്തോടെയായിരുന്നു ഡൽഹി പൊലീസ് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944