27 June, 2026 11:12:54 AM
ഉത്തര്‍പ്രദേശില്‍ ബീഫ് പാകം ചെയ്തതിന് 3 സ്ത്രീകള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബീഫ് പാകം ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാംബിയിലാണ് സംഭവം. രഹസ്യ വിവിരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് ഒരു കിലോ വീതം പാകം ചെയ്തതും ചെയ്യാത്തതുമായ ബീഫ് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീകള്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത സ്ത്രീകളെ ജുഡീഷ്യല്‍ കസ്റ്റിയില്‍ വിട്ടു. പൊലീസ് പരിശോധിക്കാന്‍ എത്തിയതോടെ ഓടി രക്ഷപ്പെട്ട പുരുഷന്‍ന്മാര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.





