10 November, 2026 01:15:11 PM
എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ്റെ കൈ കടിച്ചു മുറിച്ച് പ്രതി

കൊച്ചി: നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ചു. എറണാകുളത്ത് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ സി.പി.ഒ അജിത് പോളിന് പരിക്കേറ്റു. പ്രതി അക്രമാസക്തനാകുകയും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ സി.പി.ഒ അജിത് പോളിന്റെ കൈത്തണ്ട കടിച്ചുമുറിച്ചത്.





