06 January, 2019 11:18:00 AM


പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; പിന്നില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം



പാലക്കാട്:  പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഷബീറലിക്ക് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി വെട്ടിയത്. പാലക്കാട് അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ നേരിയ സംഘ‍ർഷമുണ്ടായി. അട്ടപ്പാടിയിൽ സിപിഎം - ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. 4പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഹർത്താലിൽ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണം. സിപിഎം പ്രവർത്തകരെ കോട്ടത്തറ ഗവ ആശുപത്രിയിലും ബിജെപി പ്രവർത്തകരെ അഗളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 203