28 October, 2019 01:21:39 PM


കാസര്‍കോട് നഗരത്തില്‍ സ്വകാര്യ ബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം



കാസര്‍കോട്: കാസര്‍കോട് നഗരമധ്യത്തില്‍ ബസിടിച്ച്‌ സ്ത്രീക്ക് ദാരുണാന്ത്യം. 60 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബാങ്ക് റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം.
കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ഗജനാന ബസാണ് അപകടം വരുത്തിയത്. നടന്നു പോവുകയായിരുന്ന ഇവരുടെ ദേഹത്ത് ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണം സംഭവിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍  സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K