16 December, 2019 05:03:10 PM


പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനു സമീപത്ത് നാല് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി



പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനു സമീപത്ത് ബാഗില്‍ സൂക്ഷിച്ചിരുന്ന നാലുകിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജില്ലാ ലഹരിവിരുദ്ധസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കണ്ടെത്തിയ കഞ്ചാവിന് വിപണിയില്‍ രണ്ടുലക്ഷംരൂപ വിലവരും.

നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ബാബു തോമസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K