30 January, 2020 03:58:00 PM


നുവാൽസ് പതിമൂന്നാമത് ബിരുദദാനചടങ്ങ് ശനിയാഴ്‍ച കളമശ്ശേരിയില്‍



കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ (നുവാൽസ്) പതിമൂന്നാമത് ബിരുദദാന ചടങ്ങ് ശനിയാഴ്‍ച കളമശ്ശേരി നുവാൽസിലെ കോൺവൊക്കേഷൻ ഹാളിൽ നടക്കും. നുവാൽസ് വിസിറ്ററും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ എം ജോസഫ് ബിരുദദാനം നിർവഹിക്കും. നുവാൽസ് ചാൻസലർ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നുവാൽസ് പ്രൊ ചാൻസലറുമായ ഡോ കെ ടി ജലീൽ പ്രത്യേക പ്രഭാഷണം നടത്തും. ബി എ എൽ എൽ ബി പാസ്സായ 77 വിദ്യാർഥികൾക്കും എൽ എൽ എം പാസ്സായ 29 പേർക്കും പി എച് ഡി കഴിഞ്ഞ രണ്ടു പേർക്കുമാണ് ഡിഗ്രികൾ നൽകുക. കൂടാതെ മികച്ച കുട്ടികൾക്കുള്ള അവാർഡും ട്രോഫികളും മുഖ്യാഥിതി വിതരണം ചെയ്യും. വൈസ് ചാൻസലർ ഡോ കെ സി സണ്ണി സ്വാഗതം ആശംസിക്കും .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K