03 July, 2026 06:47:47 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ഗീഷ് പ്രൈവറ്റ് രജിസ്ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്‍റെ വൈവ വോസി, ഡിസ്സര്‍ട്ടേഷന്‍ ഇവാലുവേഷന്‍ ജൂലൈ 9ന് നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍റി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്)  പരീക്ഷകള്‍ ജൂലൈ 22 മുതല്‍ നടക്കും. ജൂലൈ 9 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂലൈ 10 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ 17 വരെയും അപേക്ഷ സ്വീകരിക്കും.
 
പത്താം സെമസ്റ്റര്‍ ബിആര്‍ക് (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) തീസിസ് ഇവാലുവേഷന്‍ ആന്‍റ് വൈവ വോസി പരീക്ഷകള്‍ക്ക് ജൂലൈ 7 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂലൈ 8 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ 9 വരെയും അപേക്ഷ സ്വീകരിക്കും.


പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി പരീക്ഷകള്‍, ത്രിവത്സര യുണിറ്ററി എല്‍എല്‍ബി പരീക്ഷകള്‍ ജൂലൈ 17 മുതല്‍ നടക്കും.
------------
ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പരീക്ഷകള്‍ ഓഗസ്റ്റ് 5 മുതല്‍ നടക്കും.

ഒന്നു മുതല്‍ നാലു വര്‍ഷ എംഎല്‍റ്റി അവസാന സെപ്ഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ജൂലൈ 20 മുതല്‍ നടക്കും.


പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ സെപ്ഷ്യല്‍ സപ്ലിമെന്‍ററി ഇന്‍റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്‍റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സ് കെമിസ്ട്രി, ഇന്‍റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റാ സയന്‍സ്) മാർച്ച് 2026 ന്‍റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 16 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 
 
ആറാം സെമസ്റ്റര്‍ ബിഎ, ബിബിഎ, ബിസിഎ, ബിറ്റിഎസ് (സിബിസിഎസ്എസ്) (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സെപ്ഷ്യല്‍ മെഴ്സി ചാന്‍സ്) ഓഗസ്റ്റ് 2025 ന്‍റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 18 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 


പരീക്ഷാ തീയതി മാറ്റി

ജൂലൈ 8 തീയതി നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ 10 ലേക്ക് പുനഃക്രമീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306