27 June, 2026 07:18:38 PM


മാന്നാനം കെ ഇ സ്കൂളിലെ റോഷൻ രാജുവിന് കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്



മാന്നാനം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റോഷൻ രാജുവിന് കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്. നേരത്തെ ജെ ഇ ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 134-ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും റോഷൻ നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് കീം പരീക്ഷയിലും റോഷൻ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വർഷക്കാലം വീട്ടിൽ നിന്ന് മാറി നിന്ന് കെ ഇ സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും റോഷൻ നടത്തിയിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926