30 March, 2020 10:10:51 PM


ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ സി​ഐ​ടി​യു നേ​താ​വി​നെ​തി​രേ കേ​സ്



​പാല​ക്കാ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് സി​ഐ​ടി​യു നേ​താ​വി​നെ​തി​രേ കേ​സ്. പ​ട്ടാ​മ്പി യൂ​ണി​യ​ൻ നേ​താ​വ് സ​ക്കീ​ർ ഹു​സൈ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. നാ​നൂ​റി​ല്‍​പ​രം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​യ്ക്ക് പ​റ​ഞ്ഞ​യ​ക്കാം എ​ന്ന് പ​റ​ഞ്ഞ് പ​ട്ടാ​മ്പി ക​വ​ല​യി​ല്‍ വി​ളി​ച്ച് വ​രു​ത്തി​യ​താ​യാ​ണ് ആ​രോ​പ​ണം.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കഴി‍ഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പായിപ്പാടും ഇന്ന് പെരുമ്പാവൂരും തൊഴിലാളികള്‍ സംഘടിച്ചത് ഏറെ ആശങ്കയ്ക്കിടയാക്കി. ഇതിനിടെ അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രയിന്‍ ഉണ്ടെന്ന് വാട്സ്ആപ്പില്‍  സന്ദേശമയച്ച കുറ്റത്തിന് മലപ്പുറത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പായിപ്പാട് സംഭവത്തില്‍ ഒരു ബംഗാള്‍ സ്വദേശി അറസ്റ്റിലായത് കൂടാതെ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K