29 April, 2020 11:15:57 PM


വലിയങ്ങാടിയില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 15 വരെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍




പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്  വലിയങ്ങാടി മാര്‍ക്കറ്റിലെ ദിവസേനയുളള തിരക്ക് നിയന്ത്രിക്കുന്നതിനായി ഏപ്രില്‍ 30 മുതല്‍ മെയ് 15 വരെ മാര്‍ക്കറ്റിലേക്ക് നാല് വഴികളിലൂടെ മാത്രമേ പ്രവേശനവും പുറത്തേക്കുളള വഴിയും അനവദിക്കൂവെന്ന് പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മറ്റ് റോഡുകളിലൂടെ മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ല.


മാര്‍ക്കറ്റിലേക്ക് വാഹനങ്ങളുമായി വരുന്നവര്‍ ബാരിക്കേഡ് കൊണ്ട് അടച്ച റോഡുകളുടെ വശങ്ങളിലായി വഴിതടസ്സം ഉണ്ടാകാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നടന്ന് വന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകേണ്ടതാണ്. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ പാലക്കാട് ഡി.വൈ.എസ്.പി. ടൗണ്‍ നോര്‍ത്ത് പി.എസ്. ഇന്‍സ്‌പെക്ടര്‍, ടൗണ്‍ സൗത്ത് പി.എസ്. ഇന്‍സ്‌പെക്ടര്‍, ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍, പാലക്കാട് വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, വലിയങ്ങാടി കച്ചവട പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


മാര്‍ക്കറ്റിലേക്ക് പോകുന്നതിനും പുറത്തേക്ക് പോകുന്നതിനുമുളള വഴികള്‍


1.     മേലാമുറി ജംഗ്ഷന്‍ റോഡ്
2.     ശകുന്തള ജംഗ്ഷന്‍ റോഡ്
3.     മഞ്ഞക്കുളം പളളി റോഡ് വഴി കണ്ണകി അമ്മന്‍ കോവില്‍ ജംഗ്ഷന്‍ റോഡ്
4.     വടക്കന്തററോഡ് വഴി ഗോള്‍ഡന്‍ പാലസ് ജംഗ്ഷന്‍ റോഡ്


വലിയങ്ങാടിയിലെ ഗതാഗത ക്രമീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന പൂര്‍ണ്ണമായും അടയ്ക്കുന്ന വഴികള്‍:


1.     പട്ടിക്കര റോഡ് മാര്‍ഗ്ഗം കണ്ണകി അമ്മന്‍ കോവില്‍ ജംഗ്ഷന്‍  മാര്‍ക്കറ്റിലേക്കുളള വഴി
2.     ബിഗ് ബസാര്‍ സ്‌കൂള്‍ റോഡ് മാര്‍ഗ്ഗം ഗോള്‍ഡന്‍ പാലസ് ജംഗ്ഷന്‍ മാര്‍ക്കറ്റിലേക്കുളള വഴി
3.     സെന്‍ട്രല്‍ തീയറ്റര്‍ റോഡ് മാര്‍ഗ്ഗം മാര്‍ക്കറ്റിലേക്കുളള വഴി
4.     ആഞ്ജനേയ അമ്പലം റോഡ് മാര്‍ഗ്ഗം മാര്‍ക്കറ്റിലേക്കുളള വഴി
5.     മൂത്താന്തറ ഭാഗത്തുനിന്നും വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും


മാര്‍ക്കറ്റിലേക്ക് എത്തിച്ചേരുന്ന മറ്റ് എല്ലാ റോഡുകളും മെയ് 15 വരെ ബാരിക്കേഡ് വച്ച് അടച്ചിടുമെന്ന് പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K