07 May, 2020 11:13:27 AM


ഇന്‍റലിജൻസ്​ മുൻ മേധാവി മുസ്​തഫ അൽ ഖാദിമി ഇറാഖ്​ പ്രധാനമന്ത്രി



ബാഗ്​ദാദ്​: ഇറാഖിന്‍റെ​ പുതിയ പ്രധാനമന്ത്രിയായി ഇന്‍റലിജൻസ്​ മുൻ മേധാവി മുസ്​തഫ അൽ ഖാദിമിയെ തെരഞ്ഞെടുത്തു. അമേരിക്കയുമായി ശക്തമായി ബന്ധം പുലർത്തുകയും പ്രായോഗികതാവാദം മുറുകെപിടിക്കുകയും ചെയ്യുന്ന നേതാവാണ്​ ഖാദിമി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന്​ പ്രധാനമന്ത്രി ആദിൽ അബ്​ദുൽ ​മഹ്​ദി രാജിവെച്ചതോടെയാണ്​ പുതിയ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​.


പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പാർലമെന്റ് 250ലധികം അംഗങ്ങൾ പ​ങ്കെടുത്തു. 15 മന്ത്രിമാർ ഉൾപ്പെടെ മുസ്​തഫ അൽ ഖാദിമിയെ പിന്തുണച്ചു. വ്യാപാരം, നീതിന്യായം, സംസ്​കാരം, കൃഷി, കുടിയേറ്റ വകുപ്പ്​ മന്ത്രിമാർ ഖാദിമിക്കെതിരെ വോട്ട്​ ചെയ്​തു. ഇറാഖിലെ ജനങ്ങൾക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും അതിനായി എല്ലാ രാഷ്​ട്രീയ പ്രവർത്തകരും മുന്നോട്ടുവരണമെന്നും ഖാദിമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K