09 May, 2025 03:56:54 AM
പാകിസ്താൻ സൈന്യത്തിനുള്ളില്‍ അട്ടിമറി: സൈനിക മേധാവി ജനറല്‍ അസിം മുനീർ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ചെയർമാൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറല്‍ ഷഹീർ ഷംസാദ് മിർസ പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് ലഭിക്കുന്ന വിവരം.