08 May, 2020 04:42:34 PM


പാലക്കാട് അട്ടപ്പാടിയിൽ കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു



പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വ​ര​ഗം​പാ​ടി സ്വ​ദേ​ശി കാ​ർ​ത്തി​ക് (23) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ർ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. കോ​യ​ന്പ​ത്തൂ​രി​ലാ​യി​രു​ന്ന കാ​ർ​ത്തി​ക് ഏ​പ്രി​ൽ 29നാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. കാ​ർ​ത്തി​കി​നൊ​പ്പം ആ​റ് പേ​രും കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും എ​ത്തി​യി​രു​ന്നു. ഇ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.


ര​ണ്ട് ദി​വ​സം മു​ൻ​പ് പ​നി ഉ​ണ്ടാ​യ​തോ​ടെ കാ​ർ​ത്തി​ക് കോ​ട്ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട് പ​നി മൂ​ർ​ച്ഛി​ച്ച​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ത്തി​കിനെ പ്ര​വേ​ശി​പ്പിച്ചു. ഇ​വി​ടെ​നി​ന്നും ഇ​ന്ന് രാ​വി​ലെ കാ​ർ​ത്തി​കി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. 
പാ​ല​ക്കാ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് നി​ല​വി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​യി​ൽ 2,923 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 45 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K