14 May, 2020 12:59:32 PM


ഗോ​വ​യി​ല്‍ വീ​ണ്ടും കോ​വി​ഡ്: ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ ഉള്‍പ്പെടെ ഏ​ഴ് പേ​ര്‍ക്ക് രോ​ഗം



പ​നാ​ജി: ഒ​രു മാ​സ​മാ​യി കോ​വി​ഡ് വി​മു​ക്ത​മാ​യി​രു​ന്ന ഗോ​വ​യി​ല്‍ വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​ഴ് പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം പി​ടി​പെ​ട്ട​ത്. ബു​ധ​നാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും റോ​ഡ് മാ​ര്‍​ഗം ഗോ​വ​യി​ലേ​ക്ക് എ​ത്തി​യ​വ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ ഒ​രു കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രെ ഗോ​വ​യി​ല്‍ എ​ത്തി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ടു.


ഇ​വ​രു​ടെ ശ്ര​വ​സാമ്പി ള്‍ നേ​ര​ത്തെ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്തി​ല്‍ നി​ന്നും എ​ത്തി​യ ഒ​രു ട്ര​ക്ക് ഡ്രൈ​വ​ര്‍​ക്കും പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി വി​ശ്വ​ജി​ത് റാ​ണെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​യി​ച്ച​ത്.



Share this News Now:
  • Google+
Like(s): 2.6K