15 May, 2020 04:55:20 PM


സംസ്ഥാനത്ത് 16 പേർക്ക് കൂടി ഇന്ന് കോവിഡ്; ചികിത്സയില്‍ ആകെ 80 രോഗികള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് 16 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് 5 പേര്‍ക്കും, മലപ്പുറത്ത് 4 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍  2 പേര്‍ക്ക് വീതവും, കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. 


ഗൾഫിൽ നിന്നും  മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേർക്കു കൂടി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 80 പേർ. 576 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നു മാത്രം 122 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Google+
Like(s): 3.7K