16 May, 2020 01:01:59 PM


ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് പി​റ​ന്നാ​ള്‍ ആ​ഘോ​ഷം: ഇടത് സംഘടനാ നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്



പാല​ക്കാ​ട്: കു​മ​രം​പു​ത്തൂ​രി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി​യ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. എ​ഐ​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശോ​ഭ് മ​ണ്ണാ​ര്‍​ക്കാ​ടി​നെ​തി​രെ​യും കു​മ​രം​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു തോ​മ​സി​നെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.


കു​മ​രം​പു​ത്തൂ​രി​ല്‍ എ​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​രു​മാ​സ​മാ​യി റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള സ​പ്ലൈ​ക്കോ ഭ​ക്ഷ്യ കി​റ്റു​ക​ള്‍ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ശോ​ഭ് മ​ണ്ണാ​ര്‍​ക്കാ​ടി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. പ​ക​ര്‍​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.



Share this News Now:
  • Google+
Like(s): 3.7K