19 May, 2020 06:56:38 PM


ത​ട്ടു​ക​ട​ക​ളി​ൽ ഇരുത്തി ഭ​ക്ഷ​ണം കൊ​ടു​ക്കാന്‍ അനുവദിക്കില്ല; പാഴ്സല്‍ മാത്രം - മുഖ്യമന്ത്രി



തി​രു​വ​ന​ന്ത​പു​രം: ത​ട്ടു​ക​ട​ക​ളി​ൽ റെ​സ്റ്റോ​റ​ന്‍റ് മാ​തൃ​ക​യി​ൽ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​വ​ണ​ത​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പാ​ഴ്സ​ൽ ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ആ​ശു​പ​ത്രി​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്നു​ണ്ട്. അ​ത് നി​യ​ന്ത്രി​ക്കും. തി​ക്കി​ത്തി​ര​ക്കി രോ​ഗി​ക​ളും ആ​ളു​ക​ളും എ​ത്തു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും പി​പി​ഇ കി​റ്റു​ക​ളും മ​റ്റ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മ​രു​ന്നു​ക്ഷാ​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട​ത്ത് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K