09 June, 2020 09:11:45 PM


ജോലിസ്ഥലത്തേക്ക് പോയ മംഗലം ഡാം സ്വദേശി യുവാവിനെ കാണാനില്ല



വടക്കഞ്ചേരി: മംഗലം ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍കടവ് സ്വദേശി സലിനെ (45) ജനുവരി 17 മുതല്‍ കാണ്മാനില്ലെന്ന് പരാതി. ജോലി സ്ഥലത്തേക്ക് പോയി നാളിതുവരെ തിരിച്ചെത്തിയിട്ടില്ല. കാണാതാവുമ്പോള്‍ കാവിമുണ്ടും കാവിനിറത്തിലുള്ള ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. 160 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുനിറമാണ്. ഇദ്ദേഹത്തെ കാണുന്നവര്‍ 04922 262100, 9497980615 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മംഗലം ഡാം സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 2.6K