06 July, 2020 10:40:11 PM


പാലക്കാട് വാളയാറിൽ വൻ കുഴൽപ്പണവേട്ട: രണ്ട് ആലുവാ സ്വദേശികള്‍ പിടിയില്‍



പാലക്കാട്: വാളയാറിൽ വൻ കുഴൽപ്പണവേട്ട. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണമാണ് പൊലീസ് പിടികൂടിയത്. വാളയാർ ടോൾപ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണ് മിനി പിക്കപ്പ് വാഹനത്തിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം കണ്ടെത്തിയത്. പഴം- പച്ചക്കറി സാധനങ്ങൾക്കടിയിൽ പണം  ഒളിപ്പിച്ച് കടത്താൻ ശ്രമിയ്ക്കുകയായിരുന്നു. കേസിൽ ആലുവാ സ്വദേശികളായ സലാം, മീദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലേക്കാണ് പണം കൊണ്ടുപോയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇവരെ എൻഫോഴ്സ്മെൻറിന് കൈമാറും



Share this News Now:
  • Google+
Like(s): 1.1K