14 September, 2021 08:49:25 AM


എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്



കാ​സ​ര്‍​ഗോ​ഡ്: ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ദേ​ളി സ​അ​ദി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഉ​സ്മാ​നെ (25) തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത് വീ​ട്ടു​കാ​ര്‍ ക​ണ്ടു​പി​ടി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ക​ഴി​ഞ്ഞ എ​ട്ടി​നാ​ണു മ​രി​ച്ച​ത്. ഒ​ളി​വി​ല്‍​പോ​യ അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി അ​ധ്യാ​പ​ക​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി പെ​ണ്‍​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K