22 September, 2021 07:09:19 PM


വ​രു​ന്നോ, ഉ​ന്ന​ത പ​ദ​വി ന​ൽ​കാം..! ടി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി



കോ​ട്ട​യം: മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ്രൊ​ഫ​സ​ർ ടി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ച് ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ടി.​ജെ. ജോ​സ​ഫി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ഉ​ന്ന​ത പ​ദ​വി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ടി.​ജെ. ജോ​സ​ഫി​നെ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​മാ​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​തത്രെ. എ​ന്നാ​ൽ ഇ​തി​നോ​ട് ടി.​ജെ. ജോ​സ​ഫ് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​നം സൗ​ഹാ​ർ​ദ്ദ​പ​രം മാ​ത്ര​മാ​ണെ​ന്നാ​ണ് ജോ​സ​ഫി​ന്‍റെ മ​റു​പ​ടി. ഇ​നി ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്ക​ട്ടെ​യെ​ന്ന് സു​രേ​ഷ് ഗോ​പി​യും മ​ട​ങ്ങ​വെ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K