16 September, 2026 01:15:17 PM


'തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ല'; മാറ്റണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മൃഗശാല കൂടുതൽ വിശാലവും വനത്തോട് ചേർന്നതുമായ പ്രദേശത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. നഗരത്തിലെ നിലവിലെ അന്തരീക്ഷം മൃഗശാലയ്ക്ക് ഉചിതമല്ലെന്നും അത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും നെയ്യാർ പോലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912