23 September, 2026 06:55:28 PM
ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1068 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ (വ്യാഴം)മുതല്‍ വിതരണം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.






