12 September, 2026 07:09:48 PM


കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; യുവതി മരിച്ചു



കോന്നി: പത്തനംതിട്ട കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊല്ലം കുണ്ടറ കിണറുവിള വീട്ടിൽ ആമിന ബീവി (31) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വകയാർ കൊല്ലൻപടിയിൽ വൈകിട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. കോന്നി ഭാഗത്തുനിന്ന് വരികയായിരുന്ന ആമിന സഞ്ചരിച്ച കാർ പുനലൂർ ഭാഗത്തുനിന്ന് എത്തിയ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആമിന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. കാറിൽ ആമിന മാത്രമാണ് ഉണ്ടായിരുന്നത്. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു ആമിന. അപകടത്തിൽ കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 11 യാത്രക്കാർക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910